നടേരിയിൽ കോവിഡ് പ്രതിരോധത്തിനായി ഹെൽപ് ഡെസ്ക് രൂപീകരിച്ച് സിപിഎം


കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവവർത്തനങ്ങൾക്കായി സിപിഎം നടേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ് ഡെസ്ക് രൂപീകരിച്ചു. കോവിഡ് പ്രതിരോധത്തിനായി ശേഖരിച്ച മെഡിക്കൽ ഉപകരണങ്ങൾ നിയുക്ത എം.എൽ.എ കാനത്തിൽ ജമീല നാടിനു സമർപ്പിച്ചു.

എളയടത്ത് മുക്കിലെ ഹെൽപ് ഡെസ്ക് കേന്ദ്രത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിചത്. ചടങ്ങിൽ നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഷിജു, കൗൺസിലർ ആർ.കെ. കുമാരൻ, സുരക്ഷ പാലിയേറ്റിവ് ഏരിയ കൺവീനർ എ.പി.സുധീഷ് എന്നിവർ സംസാരിച്ചു. പി.വി.മാധവൻ അധ്യക്ഷത വഹിച്ചു. ആർ.കെ. അനിൽകുമാർ സ്വാഗതം പറഞ്ഞു.

കോവിഡ് രോഗികൾക്കായി മെഡിക്കൽ സേവനം, ടെസ്റ്റിന് പോകാനും, ആശുപത്രിയിലെത്താനുമുള്ള സൗജന്യ വാഹനം, വീടുകളും സ്ഥാപനങ്ങളും അണു നശീകരണം ചെയ്യൽ, രോഗികൾക്കായുള്ള ക്വോറന്റൈൻ സൗകര്യം ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ഹെൽപ് ഡെസ്കിന്റെ ഭാഗമായി ഒരുക്കിയതായി ലോക്കൽ സെക്രട്ടറി ആർ.കെ.അനിൽകുമാർ പറഞ്ഞു.