നാടിന്റെ വിളക്കായി ഗ്രാമ ജ്യോതികള്‍

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഗ്രാമ-നഗര പ്രദേശങ്ങള്‍ ഇനി മുതല്‍ പ്രകാശപൂരിതമാകും. എം എല്‍ എ ഫണ്ടില്‍ നിന്നും 1 കോടി 3 ലക്ഷം രൂപ മുതല്‍ മുടക്കില്‍ 67 മിനി മാസ്റ്റ് ലൈറ്റുകളാണ് ഇതിനായി സ്ഥാപിക്കുന്നത് .

കൊയിലാണ്ടിയിലെ ഗ്രാമാന്തരങ്ങളിലെയും നഗര കേന്ദ്രങ്ങളിലെയും സ്ട്രീറ്റ് ലൈറ്റുകള്‍ക്ക് പകരമായി മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യഘട്ടത്തിലെ മിനി c ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള പോളുകള്‍ ഉയര്‍ത്തി സ്ഥാപിച്ചു തുടങ്ങി. നന്തി കെല്‍ട്രോണ്‍ ലൈറ്റിംങ്ങ് ഡിവിഷനാണ് സ്ട്രീറ്റ് ലൈറ്റിന്റെ നിര്‍മ്മാണവും മേല്‍നോട്ടവും നിര്‍വ്വഹിക്കുന്നത്.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ നാടിന്റെ വിളക്കായി ഗ്രാമ ജ്യോതികള്‍ മാറും. ഓരോ മേഖലകളുടെ വികസനത്തിലൂടെ കൊയിലാണ്ടി അനുസ്യൂതം മുന്നേറുകയാണെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു.

പദ്ധതി പൂര്‍ത്തിയാകുന്നതോടെ നാടിന്റെ വിളക്കായി ഗ്രാമ ജ്യോതികള്‍ മാറും. ഓരോ മേഖലകളുടെ വികസനത്തിലൂടെ കൊയിലാണ്ടി അനുസ്യൂതം മുന്നേറുകയാണെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു.

കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക