നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു; പയ്യോളിയിൽ പുറത്തിറങ്ങാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം


പയ്യോളി: കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്കും വാക്സിൻ എടുത്തവർക്കും മാത്രമേ തിങ്കളാഴ്ച മുതൽ നഗരസഭ പരിധിയിൽ പുറത്തിറങ്ങാൻ പറ്റൂ. ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഇവ നിർബന്ധമാക്കിയതെന്ന് ചെയർമാൻ വടക്കയിൽ ഷഫീഖ് അറിയിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ നിലവില്‍ പയ്യോളി നഗരസഭ കാറ്റഗറി ഡിയിലാണ് ഉള്‍പ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസം മാത്രം അമ്പതിന് മുകളില്‍ ആളുകള്‍ക്കാണ് പയ്യോളിയില്‍ മാത്രം കൊവിഡ് സ്ഥിരികരിച്ചത്.