നെസ്റ്റ് കൊയിലാണ്ടി 24 മണിക്കൂര്‍ ഹോം കെയര്‍ പ്രഖ്യാപനം നാളെ


കൊയിലാണ്ടി : കിടപ്പുരോഗികള്‍ക്ക് പകല്‍ സമയം മാത്രം ലഭ്യമായിരുന്ന ഹോം കെയര്‍ സേവനം ഇനി മുതല്‍ 24 മണിക്കൂറിലേക്ക്. 24 മണിക്കൂര്‍ ഹോം കെയര്‍ സേവനത്തിന്റെ പ്രഖ്യാപനം ഏപ്രില്‍ 11 ന് വൈകുന്നേരം 4 മണിക്ക് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ വച്ച് ശ്രീ കെ ദാസന്‍ എംഎല്‍എ നിര്‍വഹിക്കും. പതിനഞ്ച് വര്‍ഷമായി കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരകണക്കിന് കിടപ്പു രോഗികള്‍ക്ക് സാന്ത്വന പരിചരണം നല്‍കിക്കൊണ്ടിരിക്കുന്ന നെസ്റ്റ് കൊയിലാണ്ടി, KIP കൊയിലാണ്ടി ഏരിയാ സമിതിയുടെ സഹകരണത്തോടെയാണ് 24 മണിക്കൂര്‍ ഹോം കെയര്‍ ആരംഭിക്കുന്നത്.

ചടങ്ങില്‍ രാജ്യത്തെ ജനകീയ പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായ ഡോ. സുരേഷ് കുമാര്‍, പ്രശസ്ത മോട്ടിവേറ്റര്‍ സി.പി.ഷിഹാബ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുധ.കെ.പി , വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.ബാബുരാജ് , കെ.പി.ഗോപാലന്‍ നായര്‍, പയ്യോളി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍, ഒന്‍പത് പരിസര പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കൂടാതെ ആഴ്ചയില്‍ 6 ദിവസവും പാലിയേറ്റീവ് ഡോക്ടരുടെ സേവനവും ലഭ്യമാവും. കൊയിലാണ്ടി,പയ്യോളി മുനിസിപ്പാലിറ്റികളിലെയും, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, ഉള്ളിയേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, തിക്കോടി തുറയൂര്‍, മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകളില്‍ രജിസ്റ്റര്‍ ചെയ്ത കിടപ്പുരാഗികള്‍ക്ക് ഈ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത് .