കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി


കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.
രാവിലെ 7 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ സബ് സ്റ്റേഷനിലെ വാര്‍ഷിക അറ്റകുറ്റപണിയുടെ ഭാഗമായി വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്.


കച്ചേരിപാറ, മേലൂര്‍, ചോനാംപീടിക, കാരോള്‍ , പൂക്കാട് ഈസ്റ്റ്, ഹാജി മുക്ക്, AMH , ഗ്യാസ് ഗോഡൗണ്‍, കോട്ട മുക്ക്, കൊളക്കാട്, തുവ്വക്കോട് പോസ്റ്റ് ഓഫീസ്, ശിശു മന്ദിരം, തുവ്വക്കോട് കോളനി, തോരായിക്കടവ്, കോളൂര്‍ സുനാമി, കവലാട് ബീച്ച്, എഴുകുടിക്കല്‍ , പാലംതല, കലോ പൊയില്‍ , പൊയില്‍ക്കാവ് ബീച്ച്, OP സുനാമി, OP ഈച്ചരോത്ത്, തുവ്വപാറ, ഉള്ളൂര്‍ക്കടവ്, ചേലിയ , വലിയാറമ്പത്ത്, ആലാങ്ങാട്ട്, പയഞ്ചേരി, പയഞ്ചേരി ടവര്‍, പുറത്തൂട്ടംചേരി, ഖാദി മുക്ക് , നെല്ലൂളി കുന്ന്, വിദ്യാതരംഗിണി, എന്നിവിടങ്ങളിലാണ് വൈദ്യുതി മുടക്കം.


KSEB കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലുള്ള പൂക്കാട് വെസ്റ്റ്, തുവ്വപ്പാറ ലിങ്ക് റോഡ്, ദുബായ് റോഡ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയിലും വൈദ്യുതി മുടങ്ങും. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 5 മണി വരെയാണ് വൈദ്യുതി മുടക്കം