പന്തലായനി അഘോരശിവക്ഷേത്രം ശിവരാത്രി ആഘോഷം


കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി 11-ന് രാവിലെ 6.30 മുതൽ വൈകീട്ട് വരെ അഖണ്ഡനൃത്താർച്ചന നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൃത്തകലാകാരൻമാർ അഖണ്ഡനൃത്താർച്ചനയിൽ പങ്കെടുക്കും.

രാവിലെ വിശേഷാൽ പൂജകൾ, വൈകീട്ട് ചുറ്റുവിളക്ക്, ശയനപ്രദക്ഷിണം. 8.40-ന് പുറത്തെഴുന്നള്ളിപ്പ്, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ തായമ്പക എന്നിവയുണ്ടാകും.