പൊതുജനങ്ങള്‍ക്ക് വികസന സ്വപ്‌നങ്ങള്‍ ഓണ്‍ലൈന്‍ വഴി നിര്‍ദേശിക്കാന്‍ അവസരമൊരുക്കി തുറയൂര്‍ പഞ്ചായത്ത്


തുറയൂര്‍: തുറയൂര്‍ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാന്‍ അവസരം. പഞ്ചായത്തിന്റെ കീഴില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സഫലീകരിക്കാന്‍ കഴിയുന്ന വികസനപ്രവര്‍ത്തനങ്ങളുടെ പട്ടികയിലേക്ക് പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍വഴി നിര്‍ദ്ദേശം നല്‍കാം. ഒരു വ്യക്തിക്ക് അഞ്ചു നിര്‍ദേശങ്ങള്‍ നല്‍കാനുള്ള രീതിയിലാണ് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയത്.

നിര്‍ദേശം സമര്‍പ്പിക്കാനുള്ള ലിങ്കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ.ഗിരീഷ് നിര്‍വ്വഹിച്ചു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ കൃഷ്ണകുമാര്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ശ്രീജ മാവുള്ളാട്ടില്‍ അധ്യക്ഷനുമായി. വാര്‍ഡ് മെമ്പര്‍മാരായ നജില അഷറഫ്, ജിഷ, കുട്ടികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.