ഭൂമിയിലെ മാലാഖമാര്‍ക്ക് ആദരമര്‍പ്പിച്ച് കൊയിലാണ്ടി പോലീസ്


കൊയിലാണ്ടി: കോവിഡ് കാലത്ത് പിപിഇ കിറ്റണിഞ്ഞ് രാപ്പകലില്ലാതെ നിസ്വാര്‍ത്ഥമായ സേവന ത്തിലേര്‍പ്പെട്ട നഴ്‌സുമാര്‍ക്ക് ആദരവര്‍പ്പിച്ച് കൊയിലാണ്ടി പോലീസ്. കൊയിലാണ്ടി ഗവ താലൂക്ക് ആശുപത്രിയില്‍ Hats off എന്ന പരിപാടി സംഘടിപ്പിച്ചു.

ഫ്‌ലോറന്‍സ് നൈറ്റിംഗേളിന്റെ പാത പിന്തുടര്‍ന്ന് രോഗാതുരമായ മനസ്സിനും ശരീരത്തിനും ആശ്വാസകരമായ് മാറുന്ന ഭൂമിയിലെ മാലാഖമാര്‍ എന്ന വിളിപ്പേര് അന്വര്‍ത്ഥമാക്കും വിധം നഴ്‌സുമാരുടെ സേവനം പ്രശംസനീയമാണെന്ന് പരിപാടിയില്‍ സംസാരിച്ച കൊയിലാണ്ടി സിഐ സന്ദീപ് കുമാര്‍ പറഞ്ഞു.

കൊയിലാണ്ടി ആശുപത്രി ജീവനക്കാര്‍ക്ക് മധുരവും പോലീസുദ്യോഗസ്ഥര്‍ കൈമാറി. പരിപാടിക്ക് ക്രൈംബ്രാഞ്ച് എസ്‌ഐ റഹൂഫ് പി.കെ , കൊയിലാണ്ടി എസ്‌ഐ സുലൈമാന്‍, കെ.സുനില്‍കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് റൂറല്‍ എസ്പി ഡോ.എ ശ്രീനിവാസ് ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ വിവിധ ആശുപത്രികളില്‍ പരിപാടി നടന്നിട്ടുണ്ട്.