മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സിറ്റൊഴിവ്


കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ പുതുതായി ആരംഭിച്ച ബി.എസ്.സി ഗണിത ശാസ്ത്രകോഴ്‌സില്‍ സ്‌പോര്‍ട്‌സ്, എസ്സ്.സി, എസ്സ്.ടി, ഭിന്നശേഷി വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി പത്തിന് രാവിലെ 11മണിക്ക് മുന്‍പേ കോളേജ് ഓഫീസില്‍ എത്തണം. ബന്ധപ്പെട്ട വിഭാഗങ്ങളില്‍ അപേക്ഷകരില്ലെങ്കില്‍ മറ്റു വിഭാഗങ്ങളിലേക്ക് സീറ്റ് പരിവര്‍ത്തനം നടത്തുന്നതായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക