വഴിയോര കച്ചവടം നിയന്ത്രിക്കണം; നഗരസഭയ്ക്ക് മുന്നില്‍ വ്യാപാരികള്‍ ധര്‍ണ്ണ നടത്തി


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയ്ക്ക് മുന്നില്‍ വ്യാപാരി വ്യവസായി സമിതി ധര്‍ണ്ണ നടത്തി. വഴിയോര വ്യാപാരം നിയന്ത്രിക്കുക, ലൈസന്‍സ് ഫീസ് വര്‍ദ്ധിപ്പിക്കാതിരിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഗരസഭ ഓഫീസിലേക്ക് വ്യാപാരി വ്യവസായി സമിതി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചത്. എ.പി.കൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

പരിപാടിയില്‍ കരിമ്പക്കല്‍ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഇ.പി.രതീഷ്, ടി.ടി.ബൈജു, ഓട്ടൂര്‍ പ്രകാശ്, വിജയബാബു, ജമാല്‍, റസാക്ക്, ടി.എം.ഹംസ, ബാബുരാജ്, ടി.ബിജു തുടങ്ങിയവ്രര്‍ സംസാരിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക