മേപ്പയ്യൂരിലെ ചെറുവക്കാട്ട് മുക്ക് -പുറക്കോട്ട് മുക്ക് റോഡ് ഗതാഗത്തിനായി തുറന്നു: ഉദ്ഘാടനം നിര്‍വ്വഹിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍


മേപ്പയ്യൂര്‍: മേപ്പയൂര്‍ ഗ്രാമ പഞ്ചായത്ത് 15ാം വാര്‍ഡിലെ ചെറുവക്കാട്ട് മുക്ക് -പുറക്കോട്ട് മുക്ക് റോഡ് ഗതാഗത്തിനായി തുറന്ന് കൊടുത്തു. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2020-21 വര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കിയത്. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ മഞ്ഞക്കുളം നാരായണന്‍, വാര്‍ഡ് കണ്‍വീനര്‍ ബാബു കെ.കെ, വി.സി.പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ സത്യന്‍ വിളയാട്ടൂര്‍ സ്വാഗതവും ശശീന്ദ്രന്‍ കെ.സി നന്ദിയും പറഞ്ഞു.