മേപ്പയ്യൂരില്‍ ടാക്‌സി ഡ്രൈവര്‍ അത്തിക്കോട്ട് കുനി കുഞ്ഞബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു


മേപ്പയ്യൂര്‍: ടൗണിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ അത്തിക്കോട്ട് കുനി കുഞ്ഞബ്ദുള്ള കോവിഡ് ബാധിച്ച് മരിച്ചു. 65 വയസായിരുന്നു. അന്ത്യം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ. മോട്ടോര്‍ ഫെഡറേഷന്‍ (എസ്.ടി.യു) അംഗമായിരുന്നു.

പനിയെ തുടര്‍ന്ന് ചികിത്സ തേടിയ അദ്ദേഹത്തിന് ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ഭാര്യ: നഫീസ. മക്കള്‍: അല്‍ത്താഫ്, അല്‍ഫാസ്. മരുമകള്‍: മര്‍ജാന പര്‍വീന്‍.

സംസ്‌കാരം ഇന്നു ഉച്ചയ്ക്ക് എളമ്പിലാട് ജുമാ മസ്ജിദില്‍ നടക്കും.