റേഷന്‍ വ്യാപാരിയുടെ ആത്മഹത്യ; അന്വേഷണമാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തില്‍


കൊയിലാണ്ടി: പേരാമ്പ്ര പാലേരി 294 നമ്പര്‍ റേഷന്‍ വ്യാപാരി എ.കെ.കരുണകരന്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുക, കുറ്റക്കാരായ ഉദ്യോഗസ്ഥന്റെ പേരില്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ പ്രക്ഷോഭത്തില്‍. തിങ്കളാഴ്ച ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ട് വ്യാപാരികള്‍ കരിദിനമാചരിച്ചു.

കൊയിലാണ്ടി താലുക്ക് സപ്ലൈ ഓഫിസിനു മുന്നില്‍ റേഷന്‍ വ്യാപാരികള്‍ നടത്തിയ ധര്‍ണ്ണ ആള്‍ കേരളാ റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി ടി മുഹമ്മദാലി ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സംസ്ഥാന സെക്രട്ടറി പി.പവിത്രന്‍, പുതുക്കോട് രവിന്ദ്രന്‍, കെ.പി.അഷറഫ്, കെ.കെ.പരീത്, പി.വി.സുധന്‍, ഇ.ശ്രീജന്‍, ശശിമങ്ങര, യൂ.ഷിബു, മാലേരി മൊയ്തു, വി.എം.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

റേഷന്‍ വ്യാപാരിയുടെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥന്റെ പേരില്‍ നടപടി സ്വീകരിച്ചിട്ടില്ലങ്കില്‍ മാര്‍ച്ച് 15 മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിത കാലേത്തേക്ക് അടച്ചിടാന്‍ തിരുമാനിച്ചതായി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദാലി, ഖജാന്‍ജീ ഇ.അബുബക്കര്‍ ഹാജി, സെക്രട്ടറി പി.പവിത്രന്‍ എന്നിവര്‍ അറിയിച്ചു.