‘ന്യൂറോ ഏരിയ’ സമകാലിക മലയാളത്തിലുണ്ടായ മികച്ച നോവൽ; കൽപ്പറ്റ നാരായണൻ


കൊയിലിണ്ടി: ഡി.സി ബുക്സിന്റ 2020 ലെ മികച്ച ക്രൈം ഫിക്ഷൻ അവാർഡിനർഹത നേടിയ ശിവൻ എടമന രചിച്ച ‘ന്യൂറോ ഏരിയ’ എന്ന കൃതി ക്രൈം ഫിക് ഷൻ
എന്നതിനെക്കാൾ സമകാലിക മലയാളത്തിലുണ്ടായ മികച്ചൊരു നോവൽ തന്നെയാണെന്ന് പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ. ആ തുരകേന്ദ്രങ്ങൾ, കോടികൾ മുടക്കുന്ന റോബോട്ടിക് ചികിത്സയിലേക്ക് വഴിമാറുമ്പോൾ സംഭവിക്കാവുന്ന സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളും കിടമത്സരങ്ങളും തീവ്രമായി
നോവൽ പ്രതിപാദിക്കുന്നു.

നോവലിന്റെ രചയിതാവായ ശിവൻ എടമനയ്ക്ക് ജന്മനാടായ മുചുകുന്നിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ നേതൃത്വത്തിൽ സുഹൃദ്സംഘം നൽകിയ സ്വീകരണവും നോവൽ ചർചയും കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. എൻ.പി.വിനോദ് അദ്ധ്യക്ഷത വഹിച്ചു.

കെ.സദാനന്ദൻ, ഷാജി വലിയാട്ടിൽ, ശിവൻ തെറ്റത്ത്, രജീഷ് മാണിക്കോത്ത്, എസ്.ദേവാനന്ദ്, ടി.പി.വിജയൻ, ചേനോത്ത് ഭാസ്ക്കരൻ, രവീന്ദ്രൻ അനശ്വര, വിനീഷ്.എ.ടി, ബിജേഷ് രാമനിലയം, ബാബു നെരവത്ത്, തെക്കേടത്ത് രവി, നിഷിത.ടി എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീജിത്ത്.എസ്, നിഷിത.ടി, രാഗേഷ്.പി എന്നിവർ ചേർന്ന് ലഘു നാടകവും അവതരിപ്പിച്ചു.