വനം കൊള്ളയ്ക്കെതിരെ ബിജെപി പദയാത്ര നടത്തി


മേപ്പയ്യൂർ : പിണറായി സർക്കാർ നടത്തിയ വനം കൊള്ള സമഗ്ര അന്വഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി ജെ പി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി നേത്വത്യത്തിൽ പദയാത്ര നടത്തി. പദയാത്ര കർഷക മോർച്ച സംസ്ഥാന സെക്രട്രി കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് വനം കൊള്ളയിലൂടെ പുറത്ത് വന്നതെന്ന് കെ.കെ രജീഷ് ആരോപിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ബൈജു കോളോറത്ത്, മണ്ഡലം പ്രസിഡണ്ട് വി.സി ബിനീഷ്, മധു പുഴയരികത്ത് , അശോകൻ കണിയാറയ്ക്കൽ, ബാബു പുനത്തിൽ എന്നിവർ സംസാരിച്ചു