വീണ്ടും കോവിഡ് മരണം; നടേരിയിലെ ചിരുതേയി കുട്ടി അമ്മ കോവിഡ് ബാധിച്ച് മരണപ്പെട്ടു


കൊയിലാണ്ടി: നടേരി അണേല ചെറിയ പറമ്പത്ത് മീത്തൽ ചിരുതേയികുട്ടി അമ്മ (87) കോവിഡ് ബാധിച്ച് മരിച്ചു. പാലക്കാടുള്ള മകന്റെ വീട്ടിൽ താമസിക്കുന്നതിനിടെ കോവിഡ് പിടിപെട്ട് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: സി.പി.എം. രാമകൃഷ്ണൻ, സി.പി.എം.ഗോപി (എം.സി.എൽ പാലക്കാട്), പരേതയായ നാരായണി. മരുമക്കൾ: ഇന്ദിര, പത്മജ, പരേതനായ ബാലൻ നായർ.