കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെിരെ വീട്ടുമുറ്റത്ത് പ്രതിഷേധം; കൊയിലാണ്ടിയിലും അണിനിരന്നത് പതിനായിരങ്ങള്‍


കൊയിലാണ്ടി: കേന്ദ്ര സർത്താരിന്റെ വാക്‌സിന്‍ നയത്തിനെതിരായി എല്‍ഡിഎഫ് നേതൃത്വത്തില്‍ ഗൃഹാങ്കണ സമരം കൊയിലാണ്ടിയിലും വിജയകരം. പതിനായിരത്തിലധികം വീടുകൾ സമരകേന്ദ്രങ്ങളായെന്ന് നേതാക്കൾ അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ നയത്തോട് പ്രതിഷേധം അറിയിച്ച് നിരവധി പ്രവര്‍ത്തകര്‍ സമരത്തിൽ അണിനിരന്നു.

വാക്‌സിന് അമിത വില ഈടാക്കി കൊള്ളനടത്താന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഗൃഹാങ്കണ സമരം സംഘടിപ്പിച്ചത്. വൈകിട്ട് 5.30 മുതല്‍ ആറുവരെ വീട്ടുമുറ്റങ്ങളില്‍ പ്ലക്കാര്‍ഡും പോസ്റ്ററും ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചു. കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമായി. കോവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതല്‍ അപകടത്തിലാക്കുന്ന ജനവിരുദ്ധ കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ടായിരുന്ന സമരം