സ്കൂൾ ലൈബ്രറിക്ക് സഹായവുമായി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ‘ഒരിക്കൽക്കൂടി’ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി – അധ്യാപക സംഗമം സംഘടിപ്പിച്ചു. 1992 ലെ 7A ബാച്ചാണ് ഒത്തുകൂടിയത്.

സ്കൂൾ ലൈബ്രററിക്ക് അലമാരയും പുസ്തകങ്ങളും കൂട്ടായ്മയുടെ ഭാഗമായി നൽകി. ഹെഡ്മിസ്ടസ് ജിസ്ന.കെ.എം പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുൻകാല അധ്യാപകരെ ആദരിച്ചു കൊണ്ട് ഗുരുവന്ദനം എന്ന പരിപാടിയും ഇതോടൊപ്പം നടന്നു.

മുൻകാല അധ്യാപകരായ കൊടക്കാട്ട് രാജീവൻ മാസ്റ്റർ, അനന്തൻ മാസ്റ്റർ, മാധവി ടീച്ചർ, രാധ ടീച്ചർ, സോമൻ മാസ്റ്റർ, ശ്രീജ ടീച്ചർ, രമ ടീച്ചർ പൂർവ്വ വിദ്യാർത്ഥികളായ ഷാജി.കെ.എം, ബിജു.എം.ടി, സഫൂറ, ബീന എന്നിവർ സംസാരിച്ചു.