സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഉള്ള്യേരി സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ല


ഉള്ള്യേരി: സ്‌കൂളിലേക്ക് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഉള്ള്യേരി സ്വദേശിനിയെ കാണ്മാനില്ല. 16 വയസ്സുകാരി അഞ്ജന കൃഷ്ണയെ ഇന്നലെ വൈകുന്നേരം മുതലാണ് കാണാതായത്.

 

കോഴിക്കോട് നടക്കാവിൽ പഠിക്കുന്ന വിദ്യാർത്ഥിനി സർട്ടിഫിക്കറ്റ് വാങ്ങാനായി ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത് എന്ന് ബന്ധുക്കൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നീല ഡെനിം ഷർട്ടും ജീൻസ്‌ പാന്റും (ഫോട്ടോയിൽ കാണുന്ന അതെ വസ്ത്രം) ആണ് കാണാതാകുമ്പോൾ അഞ്ജന ധരിച്ചിരുന്നത്.

എലത്തൂർ പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവർ എലത്തൂർ പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.

+91 99460 32259,
+91 70348 72924

 

summary: A 16-year-old from Ullyeri, who had gone to school to get her certificate, is missing