പുതുവത്സരാഘോഷത്തില്‍ പേരാമ്പ്രയില്‍ കുടിച്ച് തീര്‍ത്തത് 43.5 ലക്ഷം രൂപയുടെ മദ്യം; വില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്


പേരാമ്പ്ര: പുതുവത്സരം ആഘോഷമാക്കാന്‍ പോരാമ്പ്രയിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ നിന്നുമാത്രം വിറ്റുപോയത് 43.5 ലക്ഷം രൂപയുടെ മദ്യം. ഡിസംബര്‍ 31 ന് മാത്രം ജില്ലയില്‍ വിറ്റുപോയ മദ്യത്തിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

രാമനാട്ടുകരയിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോയിരിക്കുന്നത്. 77 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. തണ്ണീര്‍ പന്തലില്‍ 69 ലക്ഷം രൂപയുടെയും തിരുവമ്പാടിയില്‍ 66 ലക്ഷം രൂപയുടെയും മിനിബൈപാസില്‍ 63 ലക്ഷം രൂപയുടെയും മദ്യം വിറ്റുപോയി.

ജില്ലയില്‍ പയ്യോളി ഔട്ട്‌ലറ്റില്‍ നിന്നാണ് ഏറ്റവും കുറവ് മദ്യം വിറ്റുപോയത്. 34 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെയ നിന്നും ചിലവായത്. കോട്ടക്കടവ് (52 ലക്ഷം), കരിക്കാം കുളം (47 ലക്ഷം), പാവമണി 1 (42 ലക്ഷം), പാവമണി 2 (40 ലക്ഷം), പയ്യോളി (34 ലക്ഷം), വടകര (38 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് ഔട്ട്‌ലറ്റുകളിലെ കണക്കുകള്‍.