ചേനോളിയില്‍ മേഖല മുസ്ലിം ലീഗ് സമ്മേളനം; സിപിഐഎം വിട്ട് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി


പേരാമ്പ്ര: ചേനോളി മേഖല മുസ്ലിം ലീഗ് സമ്മേളനം സംഘടിപ്പിച്ചു. സിപിഐഎമ്മില്‍ നിന്ന് രാജിവച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

വി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ഹരിത ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീക്കാ നസ്‌റിന്‍ മുഖ്യപ്രഭാഷണം നടത്തി,
സി.പി.ഐ.എമ്മില്‍ നിന്ന് രാജിവെച്ചു വന്ന ചന്ദ്രന്‍ നീലോത്തിനെയും കുടുംബത്തെയും ജില്ലാ ലീഗ് സെക്രട്ടറി സ്വീകരിച്ചു.

പി.ഹാരിസ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നാസര്‍ കല്‍പ്പത്തൂര്‍, വി.എന്‍ നൗഫല്‍, മനാഫ് കീഴല്‍, പി.പി. അബ്ദുല്ല, ജലീല്‍ദാരിമി, ഏ.കെ.കെ. അബ്ദുല്‍മജീദ്, വി. കുഞ്ഞായിശ, ജാസ്മിന്‍ മുഹമ്മദ്, വി.എന്‍ ഹുസ്‌ന എന്നിവര്‍
പ്രസംഗിച്ചു.