കാഴ്ച്ചക്കാര്‍ക്ക് കൗതുകമായി; കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ് (വീഡിയോ കാണാം)


കൂടത്തായി: കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്പാമ്പിനെ കണ്ടെത്തി. കൂടത്തായി പുറായില്‍ ചാക്കിക്കാവ് റോഡിലാല്‍ ഞായറാഴ്ച്ച രാവിലെയാണ് സംഭവം.

സമീപത്തുകൂടെ സഞ്ചരിക്കുകയായിരുന്ന നാട്ടുകാരാണ് കുറിക്കനെ വിഴിങ്ങുന്ന നിലയില്‍ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനപാലകര്‍ എത്തി പെരുമ്പാമ്പിനെ പിടികൂടി.

പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങുന്നതിന്റെ കൗതുക കാഴ്ച്ചകാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനുമായി നിരവധി പേര്‍ പ്രദേശത്ത് എത്തിച്ചേര്‍ന്നു.

വീഡിയോ കാണാം