ബാലുശ്ശേരിയില്‍ കരിങ്കല്ലുമായി പോവുന്ന ലോറി തലകീഴായി മറിഞ്ഞു; ഡ്രൈവര്‍ക്ക് പരിക്ക്


ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ലോറി തലകീഴായി മറിഞ്ഞ് അപകടം. ഡ്രൈവര്‍ ഉള്ള്യേരി സ്വദേശി അര്‍ഷാദ് നിസാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് അപകടം.

എരമംഗലം ക്വാറിയില്‍ നിന്നും കരിങ്കല്ലുകയറ്റി കോക്കല്ലൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് എരമംഗലം റേഷന്‍ ഷാപ്പിനു സമീപം ഇറക്കത്തില്‍ വെച്ച് തലകീഴായി മറിഞ്ഞത്.