തെരുവുനായകളെയും വളർത്തു മൃ​ഗങ്ങളെയും ആക്രമിച്ചു, കടിക്കാനായി ആളുകളുടെ പുറകേ ഓടി; ചക്കിട്ടപാറയിൽ ഭീതിവിതച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു


ചക്കിട്ടപാറ: പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വളർത്തുമൃ​ഗങ്ങളുൾപ്പെടെയുള്ളവയെ ആക്രമിച്ച് നാട്ടിൽ ഭീതിപരത്തിയ തെരുവുനായയ്ക്ക് പേവഷബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്റിനറി കോളേജിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

ഇന്നലെ വെെകീട്ട് താന്നിയോട് മുതൽ ചക്കിട്ടപാറ വരെയുള്ള മേഖലയിലാണ് തെരുവനായ ആക്രമണമുണ്ടായത്. വളർത്തുമൃഗങ്ങളെയും തെരുവുനായകളെയും ഇത് കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ആളുകളെയും നായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാരിടപെട്ട് നായയെ തല്ലികൊല്ലുകയായിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന സംശയത്തെ തുടർന്ന് ആരോഗ്യ-സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇം.എം ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൂക്കോട് വെറ്റിനറി ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. ഇതിലാണ് പേവിധബാധ സ്ഥിരീകരിച്ചത്.

ആക്രമത്തിൽ പരിക്കേറ്റ വളർത്തു മൃ​ഗങ്ങൾക്ക് വാക്സിനേഷൻ നൽകാൻ നിർദേശം നൽകിയതായി ഇം.എം ശ്രീജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ പഞ്ചായത്തു തലത്തിൽ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Attacks stray dogs and domestic animals, runs after people to bite; A stray dog ​​that terrorized Chakkittapara has been diagnosed with rabies