കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, പിന്നാലെ ബൈക്ക് അപകടം; മലപ്പുറത്ത് വിദ്യാര്‍ത്ഥി മരിച്ചു


മലപ്പുറം: മലപ്പുറം മങ്കടയില്‍ കോളജ് യൂണിയന്‍ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. തിരൂര്‍ക്കാട് നസ്ര ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഹസീബ് (19) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഹസീബ് ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തി
രഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇന്നലെ വൈകുന്നേരം ഏഴിന് തിരൂര്‍ക്കാട് ചവ റോഡില്‍ ഹസീബ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഗുരുതര പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹസീബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഉപ്പ: കിണറ്റിങ്ങത്തൊടി ഹംസ, ഉമ്മ: ചേരിയം കോരിയാട്ടില്‍ ഹബീബ. സഹോദരങ്ങള്‍: ഹാഷിം, ഹര്‍ഷിദ

summary: a student died in a bike accident after winning the college union election in malappuram