കടിയേറ്റിട്ടും പിടിവിട്ടില്ല! പന്തീരങ്കാവിൽ കടിച്ച നായയെ പിടിച്ചുകെട്ടി യുവാവ്, ആക്രമണം പ്രഭാത സവാരിക്കിടെ


പന്തീരാങ്കാവ്: കടിച്ച് പരിക്കേൽപ്പിച്ചിട്ടും നായയെ വിടാതെപിടിച്ച് യുവാവ്. പന്തീരങ്കാവ് സ്വദേശി നടുവീട്ടിൽ അബ്ദുൾ നാസറാണ് സാഹസികയമായി നായയെ കീഴ്പ്പെടുത്തിയത്.

പന്തീരാങ്കാവ് പന്നിയൂർകുളത്ത് വെള്ളിയാഴ്ച പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് നാസറിന്‌ കടിയേൽക്കുന്നത്. കടിച്ചുകുടയുന്നതിനിടയിലും നാസർ വളരെ സാഹസികമായാണ് നായയെ കീഴ്‌പ്പെടുത്തിയത്. സംഭവംകണ്ട് ഓടിയെത്തിയവരുടെ സഹായത്തോടെ കയറുപയോഗിച്ച് നായയെ കെട്ടിയിടുകയായിരുന്നു.

ശരീരത്തിന്റെ പല ഭാഗങ്ങളിലും കടിയേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. തന്നെ കടിച്ച നായ ഇനിയും ആളുകളെ കടിക്കുന്നത് തടയാനാണ് വളരെ പ്രയാസപ്പെട്ട് പിടിച്ചതെന്ന് നാസർ പറഞ്ഞു. നാസറിനെ കടിച്ചത് പ്രദേശവാസിയുടെ വളർത്തുനായയാണെന്ന് പിന്നീട് തിരിച്ചറിയുകയും ഉടമയെത്തി കൊണ്ടുപോകുകയും ചെയ്തു.

Summary: A young man tied up a dog that had bitten him during the morning ride