തൊഴില്‍ മേഖലയിലേക്ക് ഒരു വഴി കാട്ടി; കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ പങ്കെടുത്ത് ചക്കിട്ടപ്പാറയിലെ നൂറില്‍പ്പരം ഉദ്യോഗാര്‍ത്ഥികള്‍



ചക്കിട്ടപ്പാറ: പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കരിയര്‍ ഗൈഡന്‍സ് സെമിനാറില്‍ വന്‍ ജനപങ്കാളിത്തം. നൂറില്‍പ്പരം ഉദ്യോഗാര്‍ത്ഥികളാണ് സെമിനാറില്‍ പങ്കെടുത്തത്.

PACE (A pathway for academic career&employment chakkittapara) പദ്ധതിയുടെ ഭാഗമായാണ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിച്ചത്. പ്രമുഖ പി.എസ്.സി ട്രെയിനര്‍ മന്‍സൂര്‍ അലി കാപ്പുങ്ങലാണ് സെമിനാര്‍ അവതരിപ്പിച്ചത്.


ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ എം. ശ്രീജിത്ത് ആധ്യകഷത വഹിച്ചു. ക്ഷേകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പ്പേഴ്‌സണ്‍ ബിന്ദു വത്സന്‍, പഞ്ചായത്തംഗങ്ങളായ വിനീത മനോജ്, വിനിഷ ദിനേശന്‍, ബിന്ദു സജി, ലൈസ ജോര്‍ജ്ജ്, എം എം പ്രദീപന്‍. ,സി.വി രജീഷ്, എം രജീഷ്, രാജന്‍ കാവില്‍ എന്നിവര്‍ സംസാരിച്ചു.