താമരശ്ശേരിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്


താമരശ്ശേരി: താമരശ്ശേരി ബിഷപ്പ് ഹൗസിനു സമീപം കാറും ബൈക്കും കൂട്ടിമുട്ടി മൂന്നു പേര്‍ക്ക് പരുക്ക്. ബൈക്ക് യാത്രികരായ കക്കോടി ചാലില്‍ താഴം ഷനോജ്, ഭാര്യ ആര്‍ദ്ര, മകന്‍ അനൈവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന കാറും എതിര്‍ ദിശയില്‍ വരികയായിരുന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കു ഗുരുതരമല്ല.