67 ഓളം ഇനങ്ങളിലായി മിന്നിത്തിളങ്ങി മുന്നൂറോളം കുട്ടിത്താരങ്ങൾ; മേപ്പയ്യൂർ സിറാജുൽ ഹുദയിൽ സ്പോർട്സ് മീറ്റ്


മേപ്പയ്യൂർ: മേപ്പയ്യൂർ സിറാജുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ആനുവൽ സ്പോർട്സ് മീറ്റ് സമാപിച്ചു. 67 ഓളം ഇനങ്ങളിലായി മുന്നൂറോളം അത്‌ലറ്റുകൾ പങ്കെടുത്തു. മീറ്റ് മേപ്പയ്യൂർ സബ് ഇൻസ്പെക്ടർ ർ അതുല്യ.കെ.ബി ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ മുഹമ്മദ് ജാബിർ കുളപ്പുറം അധ്യക്ഷത വഹിച്ചു. മാനേജർ കുഞ്ഞബ്ദുള്ള സഖാഫി കോച്ചേരി, ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻറ് മേധാവി സിനി.കെ.കൃഷ്ണൻ, ജുനൈദ് മുസ്ലിയാർ, റഹീം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.