സംസ്ഥാന അംഗീകാരത്തിന്റെ നിറവില്‍ അരിക്കുളം ഹയര്‍സെക്കന്ററി സ്‌കൂള്‍; എന്‍.എസ്.എസ് തനതിടത്തിന് റീജിയണല്‍ തലത്തില്‍ ഒന്നാം സ്ഥാനം


അരിക്കുളം: കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന് വീണ്ടും സംസ്ഥാന അംഗീകാരം. റീജിയണല്‍ തലത്തില്‍ മികച്ച തനതിടത്തിനുള്ള ഒന്നാം സ്ഥാനം സ്‌കൂള്‍ നിര്‍മ്മിച്ച തനതിടത്തിനാണ്.

ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് സംസ്ഥാന തലത്തില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് തനതിടം. സ്‌കൂള്‍ ക്യാമ്പസില്‍ എന്‍.എസ്.എസിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, വളണ്ടിയര്‍മാര്‍ പരിപാലിക്കുന്ന ഒരിടം എന്നതാണ് പദ്ധതി. സംസ്ഥാനത്താകെ 1300ല്‍ ഏറെ തനതിടങ്ങളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബിരിയാണി ചലഞ്ചും സ്‌ക്രാപ്പ് ചലഞ്ചും നടത്തിയാണ് വൊളണ്ടിയര്‍മാര്‍ തനതിടത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തിയത്.

കഴിഞ്ഞ വര്‍ഷം പ്രോഗ്രാം ഓഫീസര്‍ക്കും യൂണിറ്റിനുമുള്ള ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് സ്റ്റേറ്റ് അവാര്‍ഡും, കേരള സ്റ്റേറ്റ് അവാര്‍ഡും ലഭിച്ചിരുന്നു. പ്രിന്‍സിപ്പാള്‍ എം.റസിയ പ്രോഗ്രാം ഓഫീസര്‍ കെ.ഷാജി, ദേവനന്ദന്‍, അഭിന്‍ രാജ്, അര്‍ജുന്‍, നവ്യാ ദാസ് എന്നിവരാണ് തനതിടം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്.