പേരാമ്പ്രയില്‍ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍; വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവും പിടിച്ചെടുത്തു


[TOP1]

പേരാമ്പ്ര: പേരാമ്പ്രയില്‍ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍. അസാം നീഗാവ് സ്വദേശിയായ അബ്ദുള്‍ ഗനി (25) ആണ് പിടിയിലായത്. വില്‍പ്പനക്കായി സൂക്ഷിച്ച 95 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പേരാമ്പ്രയിലെ ഇന്റര്‍ലോക്ക് നിര്‍മ്മാണ സ്ഥാപനത്തിലെ തൊഴിലാളിയാണ് അബ്ദുള്‍ ഗനി.

പേരാമ്പ്ര ചേനോളി കള്ളോളിപ്പൊയില്‍ നിന്നാണ് പേരാമ്പ്ര പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മേഖലകളില്‍ മയക്ക് മരുന്നുകളുടെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പേരാമ്പ്ര സബ്ബ് ഇന്‍സ്പക്ടര്‍മാരായ എ.കെ. പഹബീബുള്ള, കെ. പ്രദീപന്‍, എഎസ്ഐ സുമ, സിപിഓമാരായ അഖില്‍, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

[MID2][MID3][MID4]