വെങ്ങപ്പറ്റയില്‍ ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; ആഘോഷമായി പോസ്റ്റര്‍ പ്രകാശനവും പ്രചരണോദ്ഘാടനവും


വെങ്ങപ്പറ്റ: വേദവ്യാസ ലൈബ്രറി ആന്റ് റീഡിംങ് റൂംമും ഐകോണിക്‌സ് എഫ്.സി വെങ്ങപ്പറ്റയും സംയുക്തമായി വേങ്ങാപ്പറ്റയില്‍ രണ്ടാമത് ജില്ലാതല മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 27ന് താഴപ്പള്ളി പി.സി സുധാകരന്‍ സുചരിതാസ് മെമ്മോറിയല്‍ മഡ് കോര്‍ട്ടില്‍ വെച്ചാണ് മത്സരം നടത്തുന്നത്. ജില്ലാതലത്തില്‍ മികവുതെളിയിച്ച 12 ടീമുകള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.

ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് നമ്പിത്തൂര്‍ ഹംസ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും അന്നപ്പിള്ള ടീച്ചര്‍ മെമ്മോറിയല്‍ ക്യാഷ് പ്രൈസും രണ്ടാസ്ഥാനക്കാര്‍ക്ക് കണിയാംകണ്ടി കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിയും പി.സി സുധാകരന്‍ സുചരിതാസ് മെമ്മോറിയല്‍ ക്യാഷ് പ്രൈസും സമ്മാനമായി വിതരണം ചെയ്യും.

ടൂര്‍ണമെന്റിന്റെ ഭാഗമായി നടന്ന പോസ്റ്റര്‍ പ്രകാശനവും പ്രചരണോദ്ഘാടനവും വാര്‍ഡ് മെമ്പര്‍ കെ പ്രിയേഷ് നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ആദര്‍ശ് ഇ.കെ അധ്യക്ഷത വഹിച്ചു. രാജു ടി, ഗംഗധരന്‍ മാസ്റ്റര്‍, സുരേഷ് പാലോട്, ജാനു കെ, രാംദേവ് എന്നിവര്‍ സംസാരിച്ചു.

summary: second district level mud football tournament at Vegapatta on 27th August