Perambra News

Total 3643 Posts

കര്‍ഷകരെ ആദരിക്കലും ഘോഷയാത്രയും; കര്‍ഷക ദിനം ആഘോഷമാക്കാനൊരുങ്ങി മേപ്പയ്യൂര്‍ പഞ്ചായത്ത്

മേപ്പയ്യൂര്‍: കര്‍ഷക ദിനമായ ആഗസ്റ്റ് 17(ചിങ്ങം1 )ന് വിവിധ പരിപാടികളോടെ ആഘോഷമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കൃഷി ഓഫീസര്‍ ആര്‍.എ അപര്‍ണ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ പ്രഗല്‍ഭരായ കര്‍ഷകരെ (വിവിധ കാറ്റഗറി) ആദരിക്കലും ഘോഷയാത്രയും പഞ്ചായത്തിന്റെ

പാത്രങ്ങള്‍ വാങ്ങാനാണെന്ന ഭാവത്തില്‍ കടയിലെത്തി, ആരും കാണാതെ ഫോണ്‍ കൈയിലെടുത്ത് അരയില്‍ തിരുകി; പേരാമ്പ്ര ബാദുഷ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല്‍ മോഷണം പോയതായി പരാതി, കള്ളന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ കാണാം)

പേരാമ്പ്ര: ചേനോളി റോഡ് ജംങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബാദുഷ ഹോം അപ്ലയന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണ്‍ മോഷ്ണം പോയതായി പരാതി. കടയിലെത്തിയ കള്ളന്‍ മൊബൈല്‍ മോഷ്ടിച്ച് കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്ന് വൈകിട്ട് 4മണിക്കാണ് സംഭവം. ചേനോളി സ്വദേശിയായ പുഷ്പയുടെ ഫോണാണ് മോഷണം പോയത്. സാധനം വാങ്ങാനാണെന്ന വ്യാജേന കടയിലെത്തിയ കള്ളന്‍ പാത്രങ്ങള്‍

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ പരിഭ്രാന്തി വേണ്ട: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

കോഴിക്കോട്: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കുകയാണ് നിങ്ങള്‍?. എന്നാല്‍ ഇത്തരത്തിലുള്ള തട്ടിപ്പിന് ഇരയായവര്‍ക്ക് പരിഹാര മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് കേരള പോലീസ്. തട്ടിപ്പ് നടന്ന ഉടന്‍ തന്നെ പോലീസിനെ അറിയിച്ചാല്‍ സപീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും

കുറ്റ്യാടി സ്വദേശി ആദിത്യ ചന്ദ്രന്റെ മരണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍

പേരാമ്പ്ര: കുറ്റ്യാടി സ്വദേശിയായ ആദിത്യ ചന്ദ്രയുടെ ദുരൂഹ മരണത്തില്‍ സംസ്ഥാന പട്ടിക ജാതി ഗോത്ര വര്‍ഗ കമ്മീഷന്‍ ഇടപെടുന്നു. കേസിന്റെ അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ നിര്‍ദേശം നല്‍കി. യുവതിക്കൊപ്പം താമസിച്ചിരുന്ന മാവൂര്‍ സ്വദേശിയായ യുവാവിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം. പന്തീരാങ്കാവ് പോലീസ് അന്വേഷിച്ച

ഊരള്ളൂര്‍ തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു

പേരാമ്പ്ര: ഊരള്ളൂര്‍ മുതുവോട്ട് തറക്കുന്നുമ്മല്‍ നാരായണി അന്തരിച്ചു. എണ്‍പത്തി രണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ അരിയന്‍ മക്കള്‍: ദേവി, രാധാകൃഷ്ണന്‍, ശ്യാമള, സുമതി, ബിജു, പരേതയായ സരോജിനി മരുമക്കള്‍: ഗോപാലന്‍, അശോകന്‍ (വകയാട്), വസന്ത (വെള്ളിയൂര്‍), ഗോപിത (കൂട്ടാലിട), പരേതരായ രാമന്‍, പ്രകാശന്‍ (കാവുംവട്ടം) സഹോദരങ്ങള്‍: അരിയായി (കക്കഞ്ചേരി) പരേതയായ വെള്ളായി (നാറാത്ത്)

പേരാമ്പ്രയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം: എട്ട് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 3 മണിയോട് കൂടി പേരാമ്പ്ര പെട്രോള്‍ പമ്പിനടുത്താണ് അപകടം സംഭവിച്ചത്. പേരാമ്പ്രയില്‍ നിന്ന് ചാലിക്കരയിലേക്ക് പോകുന്ന ഓട്ടോറിക്ഷയും കോഴിക്കോട് ഭാഗത്ത് നിന്ന് പേരാമ്പ്രയിലേക്ക് വരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവര്‍ കല്ലോട് കുളത്തു കുന്നുമ്മല്‍ അനില്‍കുമാര്‍ (50), ചാലിക്കര സ്വദേശികളായ നാജിയ (18)

വയോജനങ്ങള്‍ക്കായി ആരോഗ്യ സംരക്ഷണം; ചെറുവണ്ണൂരില്‍ നിരപ്പം പാലീയേറ്റീവിന്റെ പരിശോധനാ ക്യാമ്പ്

ചെറുവണ്ണൂര്‍: നിരപ്പം പാലിയേറ്റീവിന്റെയും മുയിപ്പോത്ത് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെയും സഹകരണത്തോടെ വയോജനങ്ങള്‍ക്കായി പ്രഷര്‍, ഷുഗര്‍ പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ 13,14 വാര്‍ഡുകളില്‍ നിന്നായി 60ഓളം പേര്‍ പരിശോധനയില്‍ പങ്കെടുത്തു. നിരപ്പം പാലീയേറ്റീവ് കെയര്‍ വയോജനങ്ങള്‍ക്കായി നടത്തി വരുന്ന ആരോഗ്യ സംരക്ഷണ പരിപാടിയുടെ ഭാഗമായാണ് പരിശോധന സംഘടിപ്പിച്ചത്. പഞ്ചായത്തിലെ അറുപതോളം പേര്‍ പരിശോധനയില്‍ പങ്കെടുത്തിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രത്തിലെ

നൊച്ചാട് കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു

നൊച്ചാട്: കൊളപ്പാട്ടില്‍ മീത്തല്‍ കല്യാണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കടുങ്ങോന്‍. മക്കള്‍: പരേതനായ ബാലന്‍, ശാരദ, രാജന്‍, വസന്ത, പ്രദീപന്‍, മിനി, ഉഷ, സിന്ധു. മരുമക്കള്‍: സതി(പാനൂര്‍), ബാബു(പടിഞ്ഞാറത്തറ), പ്രബിത(ചുണ്ടേല്‍ വയനാട്), ബീന(വാല്യക്കോട്), ബിനീഷ്(വാല്യക്കോട്), ബൈജു(പുറക്കാട്ടിരി).

ഉന്നത പഠനത്തിന് മുതല്‍ക്കൂട്ട്; എസ്.പി.സി 14ാം വാര്‍ഷികത്തിന്റെ ഭാഗമായ് വടക്കുമ്പാട് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍ ക്ലാസ്സ് ഒരുക്കി

പേരാമ്പ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച് വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് വോളണ്ടീര്‍ കോര്‍പ്‌സ് സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ എം.കെ അശ്വിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ് ടീച്ചര്‍ വി അനില്‍ അധ്യക്ഷത വഹിച്ചു. കെ.പി മുരളികൃഷ്ണദാസ്, എസ് പത്മനാഭന്‍, മുഹമ്മദ്

മീന്‍കച്ചവടത്തിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; താമരശ്ശേരി സ്വദേശിയായ യുവാവ് പിടിയില്‍

താമരശ്ശേരി: വില്‍പ്പനയ്ക്കായ് എത്തിച്ച എം.ഡി.എം.എ.യുമായി യുവാവ് പോലീസിന്റെ പിടിയില്‍. പുതുപ്പാടി കക്കാട് ചേലോട്ടില്‍ വടക്കേപറമ്പില്‍ ആഷിഫ് (24)ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 12.45 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അമ്പായത്തോടുവെച്ചാണ് പ്രതി പിടിയിലായത്. താമരശ്ശേരി പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. യുവാവ് സഞ്ചരിച്ച കാറും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. ബെംഗളൂരു,

error: Content is protected !!