പാർക്കിം​ഗ് ഏരിയയ്ക്ക് സമീപത്തെ കാടിൽ നിന്ന് തീ പടർന്നത് കാറിലേക്ക്, കത്തിയമർന്നത് രണ്ട് വാഹനങ്ങൾ; എലത്തൂരിലെ തീ പിടുത്തത്തിന്റെ ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


എലത്തൂർ: പാർക്കിം​ഗ് ഏരിയയിൽ നിർത്തിയിട്ട രണ്ട് കാറുകൾ അ​ഗ്നിക്കിരയാവുന്നതാണ് ഇന്ന് സ്റ്റേഷനിൽ എത്തിയവർ സാക്ഷ്യം വഹിച്ചത്. വെെകീട്ട് ഏഴ് മണിക്കാണ് എല്ലാവരെയും ഭീതിയിലാഴ്ത്തി തീപിടുത്തമുണ്ടായത്. അപകത്തിൽ രണ്ട് കാറുകൾ കത്തി നശിച്ചു. അപകടത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

പാർക്കിം​ഗ് ഏരിയയിൽ നിർത്തിയ കാറുകളാണ് കത്തി നശിച്ചത്. പാർക്കിം​ഗിനോട് ചേർന്നുള്ള കാടിന് തീപിടിച്ചതിന് പിന്നാലെ കാറുകളിലേക്കും പടരുകയായിരുന്നു. സമീപത്തായി പെയിന്റ് ബക്കറ്റുകളും ഉണ്ടായിരുന്നതായി യാത്രക്കാർ പറയുന്നു. ഒരു കാർ പൂർണ്ണമായും രണ്ടാമത്തെ കാർ ഭൂരിഭാ​ഗവും കത്തി നശിച്ചു. പാർക്കി​ഗിനോട് ചേർന്നുള്ള മരങ്ങളിലേക്കും തീ പടർന്നിരുന്നു.

കോഴിക്കോട് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. കൂചുതൽ വാഹനങ്ങളിലേക്ക് കടക്കുന്നതിന് മുന്നേ തീ അണയ്ക്കാന് സാധിച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകട സമയത്ത് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഉണ്ടായിരുന്നു.

വീഡിയോ കാണാം:

Summary: Cars caught fire at Elathur railway station visuals