സാന്ദ്വനത്തിന്റെ കരസ്പര്‍ശം; മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 319002 രൂപയുടെ പദ്ധതിയാണിത്.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. പ്രസീത, കെ.പി. ശ്രീജ, അസിസ്റ്റന്റ് സെക്രട്ടറി എം. ഗംഗാധരന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി. റീന, സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ശ്രീജ എന്നിവര്‍ സംസാരിച്ചു.