മരുതേരിക്കാര്‍ക്കിനി മനസ്സറിഞ്ഞ് യാത്ര ചെയ്യാം; ചാള പറമ്പിൽ മുക്ക് മരുതേരി കനാൽ പാലം റോഡ് നാടിന് സമര്‍പ്പിച്ചു


പേരാമ്പ്ര: പേരാമ്പ്ര മരുതേരിയില്‍ പണിപൂര്‍ത്തിയാക്കിയ റോഡ് ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ചാള പറമ്പിൽ മുക്ക് മരുതേരി കനാൽ പാലം റോഡാണ് നാട്ടുകാര്‍ക്കായി തുറന്ന് നല്‍കിയത്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് റോഡ് ഉദ്ഘാടനം ചെയ്തു.

മരുതേരി വാർഡിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ റോഡിന്റെ നിര്‍മ്മാണം നടത്തിയത്. വാർഡ് മെമ്പർ പി.എം. സത്യൻ അദ്ധ്യക്ഷനായ ചടങ്ങില്‍ അർജ്ജുൻ വാവള്ളാട്ട് സ്വാഗതവും ഗോപാലൻ.എം.കെ നന്ദിയും പറഞ്ഞു. ടി.രാജൻ, ഇ.രമേശൻ തുടങ്ങിയവര്‍ ആശംസകൾ അർപ്പിച്ചു.