ചാലിക്കര ശാഖ മുസ്ലിം ലീഗ് അംഗത സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു; പുതിയ കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞൈടുത്തു


ചാലിക്കര: ചാലിക്കര ശാഖ മുസ്ലിം ലീഗ് അംഗത സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കെ.കെ.അബ്ദുള കുട്ടി നഗറില്‍ നടന്ന പരിപാടി പേരാബ്രമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ. മുനീര്‍ ഉല്‍ഘാടനം ചെയ്തു. പി.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

പി.കെ.കെ. നാസര്‍ സ്വാഗതം പറഞ്ഞു. ജംഷിര്‍ അലി ഹുദവി മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ഇബ്രാഹിം, പി.സി മുഹമ്മദ് സിറാജ്, ടി.പി. നാസര്‍, പി. ഹാരിസ് മാസ്റ്റര്‍, നാസര്‍ കല്‍പത്തൂര്‍, റസാഖ് കല്ലോത്ത്, സി അബ്ദുള്ള, കെ. അബൂബക്കര്‍ മാസ്റ്റര്‍, ടി.പി. കുഞ്ഞിമൊയ്തി, കെ.കെ. ഹാരിസ്, ടി.വി. ബഷീര്‍, പി.പി. മുനീര്‍, കെ. ആഷിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികളായി സി. അബ്ദുറഹിമാന്‍ (പ്രസിഡന്റ്), പി.കെ.കെ. നാസര്‍ (ജനറല്‍ സെക്രട്ടറി), കെ. അബൂബക്കര്‍ മാസ്റ്റര്‍ (ട്രഷറര്‍), സി അബ്ദുള്ള, പുനത്തില്‍ ഇബ്രാഹിം മാസ്റ്റര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ കെ. ഹാരിസ് മാസ്റ്റര്‍, കെ.എം. ഷാമില്‍ മാസ്റ്റര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും വനിതാ ലീഗ് കമ്മിറ്റി ഭാരവാഹികളായി. . വി.എം. സലീന (പ്രസിഡന്റ്), പി നസ്ല (ജനറല്‍ സെക്രട്ടറി), റുഖിയ കുന്നത്ത് (ട്രഷറര്‍), ഉമ്മയ്യ ചാലില്‍, ടി. സാഫിദ (വൈസ് പ്രസിഡന്റ്) എസ്.കെ. നഫീസ, പി.കെ. ബഷ്രിയ (ജോയിന്റ് സെക്രട്ടറി) എന്നിവരെയും തെരഞ്ഞടുത്തു.