അരിക്കുളത്ത് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു; ഒരു ലക്ഷം രൂപയിലധികം നഷ്ടം



അരിക്കുളം: ജില്ലയിൽ രൂക്ഷ നാശനഷ്ടം വിതച്ച് കാലവർഷം കനക്കുന്നു. തിമിർത്തുപെയ്യുന്ന മഴയും ശക്തമായ കാറ്റും കൊയിലാണ്ടിയിലെ നിരവധി നാശ നഷ്ട്ടങ്ങൾ സൃഷ്ടിക്കുന്നു. അരിക്കുളം തൊണ്ടിച്ചം കണ്ടി ഫൈസലിന്റെ വീടിന് മുകളിൽ വീണ് തെങ്ങ് വീണ് കേടുപാടുകൾ സംഭവിച്ചു.

ഇന്നലത്തെ കാറ്റിൽ തെങ്ങ് മുറിഞ്ഞ് വീണാണ് നഷ്ടം സംഭവിച്ചത്. വീട്ടിന്റെ മുകൾ ഭാഗത്തു തെങ്ങ് വീണ് ഊണ് മുറിക്ക് കാര്യമായ നാശ നഷ്ട്ടം സംഭവിച്ചു.

സംഭവത്തിൽ ഏതാണ്ട് ഒരു ലക്ഷം രൂപയിലധികം നഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തൽ.മരം വീണ സമയത്ത് ഫൈസലിന്റെ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ്.

Summary: Coconut tree fell down on a house in Arikkulam