പേരാമ്പ്ര- തറമ്മലങ്ങാടി റോഡില്‍ ഓവുചാല്‍ നിര്‍മ്മിച്ചില്ല; ഏക്കാട്ടൂര്‍- വെള്ളറങ്കോട്ടു താഴെ കാവുന്തറ റോഡ് തകര്‍ന്നു, കാല്‍ നട യാത്ര പോലും അസാധ്യം, കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേയ്ക്ക്


പേരാമ്പ്ര: പേരാമ്പ്ര- തറമ്മലങ്ങാടി റോഡ് നിര്‍മ്മാണത്തിലെ അപാകത കാരണം ഏക്കാട്ടൂര്‍- വെള്ളറങ്കോട്ടു താഴെ കാവുന്തറ റോഡ് തകര്‍ന്നു. പേരാമ്പ്ര – തറമ്മലങ്ങാടി പി.ഡബ്ല്യൂ. ഡി റോഡില്‍ തൊട്ടു നില്‍ക്കുന്ന ഭാഗത്താണ് വെള്ളം കെട്ടി നിന്ന് കാല്‍ നട യാത്ര പോലും അസാധ്യമായത്.

വെള്ളം കയറി റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് അപകട ഭീഷണി ഉയര്‍ത്തുന്നു. റോഡിനിരുവശവും ഓവു ചാല്‍ നിര്‍മ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദുരിതത്തിന് സത്വര പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ 150ാം ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റി തീരുമാനിച്ചു.

ബ്ളോക്ക് സെക്രട്ടറി കെ അഷറഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ കോയക്കുട്ടി അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനസ് കാരയാട്, സി നൗഫല്‍, അമ്മത് ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു.