ആ കുടുംബത്തിന് സ്നേഹത്തണലൊരുങ്ങി; പാലേരിയിൽ സി.പി.എം നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി


പേരാമ്പ്ര: സി.പി.എം പാലേരി ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി. പാലേരി കുഴിച്ചില്‍ പടിഞ്ഞാറേ തയ്യുള്ളതില്‍ ഷൈമയ്ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണനാണ് താക്കോല്‍ കൈമാറിയത്.

ചടങ്ങില്‍ എം.വിശ്വന്‍ മാസ്റ്റര്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, വൈസ് പ്രസിഡന്റ് ടി.പി.റീന, കെ.വി.കുഞ്ഞിക്കണ്ണന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എസ്.പ്രവീണ്‍, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കെ.വി.സുരേഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.