കീഴരിയൂരിൽ മുസ്ലിം ലീഗിന്റെ കുടുംബ സംഗമം


മേപ്പയ്യൂർ: കീഴരിയൂർ തെക്കുമുറിശാഖ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു. സപ്‌തംബർ 20 മുതൽ 26 വരെ നടക്കുന്ന മണ്ഡലം മുസ്ലിം ലീഗ് സമ്മേളത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ ടി.എ സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡൻറ് സൗഫി താഴെക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സമ്മേളത്തിന്റെ വിവിധ സെക്ഷനിൽ 250 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.

ടി.യു സൈനുദ്ദീൻ, കുന്നുമ്മൽ നൗഷാദ്, ടി കുട്യാലി, സാബിറ നടുക്കണ്ടി, കെ.ടി അബ്ദുറഹ്മാൻ, ടി.ടി.കെ മുഹമ്മദ്, കെ.ഒ.കെ.അബ്ദുള്ള, അൻസിൽ കീഴരിയൂർ, റിത്താജ് എരോത്ത് എന്നിവർ സംസാരിച്ചു.

ഫോട്ടോ:കീഴരിയൂർ തെക്കുമുറിശാഖ മുസ് ലിം ലീഗ് കുടുംബ സംഗമം മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്യുന്നു.

Summary: Family meeting of Muslim League in Keezhriyur