പ്രശസ്ത സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു


കൊച്ചി: പ്രശസ്ത സിനിമ-സീരിയല്‍ താരം കൈലാസ് നാഥ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു മരണം സംഭവിച്ചത്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിനിമയിലും സീരിയലിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിട്ടുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു വരുന്ന സാന്ത്വനം ആണ് അഭിനയിച്ച അവസാന സീരിയല്‍. സംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും.