റോഡ് ഉദ്ഘാടനം ഗ്രാമോത്സവമായി; മേപ്പയ്യൂർ കാരയിൽ മുക്ക് – വരകിൽ മുക്ക് കോൺക്രീറ്റ് റോഡിലൂടെ ഇനി യാത്ര ചെയ്തിടാം


മേപ്പയൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ കാരയിൽ മുക്ക് – വരകിൽ മുക്ക് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

17-ാം വാർഡായ നരിക്കുനിയിൽ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി. രാജൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. പി. പ്രസന്ന, സറീന ഒളോറ, പി.സി. അനീഷ്, കെ.കെ. ചന്തു, ടി.കെ. അബ്ദു റഹിമാൻ, മോഹൻ ദാസ് അയ്യറോത്ത്, മേലാട്ട് നാരായണൻ, എൻ.കെ. സത്യൻ, എൻ. സുധാകരൻ, എ.കെ. സുമതി എന്നിവർ പ്രസംഗിച്ചു.