കീഴ്പയ്യൂര്‍ മണപ്പുറം വാളിയില്‍ കുട്ട്യാലി അന്തരിച്ചു


മേപ്പയ്യൂര്‍: ബഹ്‌റൈന്‍ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരുവനും ബഹ്‌റൈന്‍ കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന കീഴ്പയ്യൂര്‍ മണപ്പുറം വാളിയില്‍ കുട്ട്യാലി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു.

ഭാര്യമാര്‍: റംല, പരേതയായ ജമീല. മക്കള്‍: റമീസ്(ഖത്തര്‍), ജസീന, സഹീറ. മരുമക്കള്‍: മുനീര്‍ പടിഞ്ഞാറയില്‍, മുഹമ്മദ് വെള്ളൂക്കര. സഹോദരങ്ങള്‍: അമ്മത് വാളിയില്‍, നഫീസ കീഴലത്ത്, ഫാത്തിമ പടിഞ്ഞാറയില്‍.

മയ്യത്ത് നിസ്‌ക്കാരം ഞായറാഴ്ച രാവിലെ 8.30 ന് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍ നടന്നു.