മേപ്പയ്യൂര്‍ കോ ഓപ് ടൗണ്‍ ബേങ്കിലെ തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ എല്‍.ഡി.എഫ്; കെ.കെ.രാഘവന്‍ മാസ്റ്റര്‍ പ്രസിഡന്റ്


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കോഓപ് ടൗണ്‍ ബേങ്കില്‍ എല്‍.ഡി.എഫ് എതിരില്ലാതെ തരഞ്ഞെടുക്കപ്പെട്ടു. ഡയറക്ടര്‍മാരായി കെ.കെ.രാഘവന്‍ മാസ്റ്റര്‍, വി.മോഹനന്‍, ആര്‍.വി.അബ്ദുറഹിമാന്‍ അഡ്വക്കറ്റ് സത്യന്‍ പത്മിനി ടീച്ചര്‍ ആര്‍.എം. ബിന്ദു ടി.കെ.ചന്ദ്രബാബു (സി.പി.ഐ.എം) ടി.ഒ.ബാലകൃഷ്ണന്‍, കെ.എം.ബാലന്‍ (എല്‍.ജെ.ഡി), എം.കെ.രാമചന്ദ്രന്‍ (സി.പി.ഐ), സാവിത്രീ ബാലന്‍ (എന്‍.സി.പി) എന്നിവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ബാങ്ക് പ്രസിഡന്റായി കെ.കെ.രാഘവന്‍ മാസ്റ്ററേയും വൈസ് പ്രസിഡന്റായി വി.മോഹനേയും തെരഞ്ഞെടുത്തു.