പേരാമ്പ്രയിലെ ലൈഫ് ഗുണഭോകൃത പട്ടികയുമായി ബന്ധപ്പെട്ട് പരാതിയുണ്ടോ? ജൂണ്‍ 17 വരെ അപ്പീല്‍ നല്‍കാം


പേരാമ്പ്ര: ലൈഫ് 2020 കരട് ഗുണഭോകൃത പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയതില്‍ മേലുള്ള അപ്പീലുകളും ആക്ഷേപങ്ങളും ജൂണ്‍ 17 ന് 5 മണി വരെ ഓണ്‍ലൈനായി നല്‍കാവുന്നതാണെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ ഇതിനു വേണ്ടി ഹെല്‍പ് ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അക്ഷയ കേന്ദ്രം മുഖേനയും ആപേക്ഷങ്ങള്‍ നല്‍കാം.

17-ാം തിയ്യതി വൈകീട്ട് 5 മണി വരെ മാത്രമേ അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സോഫ്റ്റ് വെയര്‍ സൗകര്യം ലഭ്യമാവുകയുള്ളു. കൂടാതെ പുതിയ അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുയില്ലെന്നും സെക്രട്ടറി വ്യക്തമാക്കി.