വനിതാ ലീഗ് മേപ്പയ്യൂരില്‍ മയ്യത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് വനിതാ ലീഗ് മയ്യത്ത് പരിപാലന ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ട് ഉദ്ഘാടനം ചെയ്തു.

കെ ആയിഷ ടീച്ചര്‍ ക്ലാസിന് നേതൃത്വം നല്‍കി. അഷിദ നടുക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് ഷര്‍മിന കോമത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം അഷറഫ്, കുഞ്ഞയിശ ചേനോളി, എം.ടി ഖദീജ തുടങ്ങിയവര്‍ സംസാരിച്ചു.

സറീന ഒളോറ സ്വാഗതം പറഞ്ഞു.