വര്‍ണ്ണം-23; മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ 122-ാം വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റും


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എല്‍.പി സ്‌കൂള്‍ 122-ാം വാര്‍ഷികാഘോഷവും നഴ്‌സറി ഫെസ്റ്റ് വര്‍ണ്ണം-23 സംഘടിപ്പച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് രാഗേഷ് കേളോത്ത് അധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് ബ്ലോക്ക് മെമ്പര്‍ എ.പി. രമ്യ, വാര്‍ഡ് മെമ്പര്‍ വി.പി. രമ എന്നിവര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു.

പ്രധാന അധ്യാപിക പി.കെ. ഗീത, ആര്‍.വി. അബ്ദുല്ല, സി.എം. ബാബു, മുജീബ് കോമത്ത്, സുനില്‍ ഓടയില്‍, കൊളക്കണ്ടി ബാബു, മേലാട്ട് നാരായണന്‍, ഷബീര്‍ ജന്നത്ത്, ഒ. സദാനന്ദന്‍, എ.കെ. സ്വര്‍ണ്ണ, കെ.എം. നിഷ, എം. നബീല്‍ ഹാമിദ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.