വിലക്കയറ്റം, ഇന്ധന കൊള്ളക്കെതിരെ, പാചക വാതക വില വര്‍ദ്ധനവ്; കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പ്രതിഷേധ ധര്‍ണ്ണയുമായി പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി


പേരാമ്പ്ര: കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹനയത്തിനെതിരെ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. വിലക്കയറ്റം, ഇന്ധന കൊള്ളക്കെതിരെ, പാചക വാതക വില വര്‍ദ്ധനവ് എന്നിവയ്‌ക്കെതിരെയാണ് ധര്‍ണ്ണ.

പേരാമ്പ്ര എസ്.ബി.ഐയ്ക്ക് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ്ണ കെപിസിസി സെക്രട്ടറി പി.എം. നിയാസ് ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ രാജ്യത്തെ കുത്തക മുതലാളിമാര്‍ക്ക് അടിയറ വെയ്ക്കുകയാണ് നരേന്ദ്ര മോദിയെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെപിസിസി സെക്രട്ടറി പറഞ്ഞു. ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളുടെ കരുതല്‍ ധനം പോലും അദാനിക്ക് ഇഷ്ട്ടനുസരണം ഉപയോഗിക്കാന്‍ സൗകര്യം ചെയ്യുന്നുവെന്നും കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ അനുസരിച്ച് ദിനംപ്രതി വില വര്‍ദ്ധിപ്പിക്കുകയാണ് നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, ഇ.വി. രാമചന്ദ്രന്‍, രാജന്‍ മരുതേരി, കെ.കെ. വിനോദന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍, വി.ടി. സൂരജ് എന്നിവര്‍ സംസാരിച്ചു.

പി.എം. പ്രകാശന്‍, റജി കോച്ചേരി, വി.പി. ഇബ്രായി, പി.എസ്. സുനില്‍കുമാര്‍, മോഹന്‍ദാസ് ഓണിയില്‍, ഉമ്മര്‍ തണ്ടോറ, ഇ.ടി. സത്യന്‍, സത്യന്‍ കല്ലൂര്‍, ജയിംസ്, വിനോദന്‍ കല്ലൂര്‍, ഇ.പി. മുഹമ്മദ്, നിഷ ചെറുവണ്ണൂര്‍, ഗിരിജ ശശി, രേഷ്മ പൊയിലില്‍, ഇ.സി. മിനി, പി.വി. ലക്ഷ്മി അമ്മ തുടങ്ങിയവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെ.സി. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. പ്രകാശന്‍ കന്നാട്ടി നന്ദി പറഞ്ഞു.