പയ്യോളിയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു


പയ്യോളി: പയ്യോളി താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഏറെകാലം പയ്യോളി ബീച്ച്‌റോഡിലെ തരിപ്പയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു.

ഭാര്യ: പുഷ്പവല്ലി (ആശാവര്‍ക്കര്‍- പയ്യോളി മുന്‍സിപ്പാലിറ്റി). മക്കള്‍: നിമിഷ, ധീക്ഷിത്. മരുമകന്‍: പ്രഫുല്‍ പരപ്പില്‍.

സഹോദരങ്ങള്‍: കേളപ്പന്‍ അയനിക്കാട്, ശാരദ പെരുമാള്‍പുരം, രമേശന്‍ പയ്യോളി (റിട്ട.എയര്‍ ഫോഴ്‌സ്), പരേതരായ രവീന്ദ്രന്‍ പുതുക്കൂടി, ജാനു അയനിക്കാട്.

സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.